കൂടരഞ്ഞി എൽ.പി.യുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു. സമാപന സെഷൻ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ഹെലൻ ഫ്രാൻസിസ്, വി.എസ്. രവീന്ദ്രൻ, ജോസ് തോമസ് മാവറ, പ്രധാനാധ്യാപകരായ ബോബി ജോർജ്, സിസ്റ്റർ ലൗലി ടി. ജോർജ്, സജി ജോൺ, പി.ടി.എ. പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർഥി-അധ്യാപക സംഗമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി പുത്തൂർ അധ്യക്ഷനായി. ജോർജ് വർഗീസ്, എം.ടി. സൈമൺ, സിസ്റ്റർ ഗീത, വി.വി. ജോൺ, ഫാ. നോബി കല്ലാച്ചിറയിൽ, ഇ.എം. ഷാഹുൽ ഹമീദ്, കെ.ടി. ത്രേസ്യ, എ.എം. അബ്ബാസ്, ജോയ് ജോസഫ് പേടിക്കാട്ട്കുന്നേൽ, എം.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു. മുൻ കോർപ്പറേറ്റ് മാനേജർമാരെ ആദരിച്ചു.







