Thamarassery
താമരശ്ശേരിയിൽ നിയന്ത്രണം കർശനമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനത്തോത് വർധിച്ച് ഡി കാറ്റഗറിയിൽ നിലനിൽക്കുന്ന താമരശ്ശേരിയിൽ നിയന്ത്രണം കർശനമാക്കി. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ്, ചുങ്കം, ചെക്ക് പോസ്റ്റ്, തച്ചംപൊയിൽ, കോരങ്ങാട്, കുടുക്കിലുമ്മാരം, അണ്ടോണ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇടറോഡുകൾ താത്‌കാലികമായി അടപ്പിച്ചു. നിയന്ത്രണം ലംഘിച്ച് തുറന്ന കടകളിലും സ്ഥാപനങ്ങളിലും താമരശ്ശേരി ഇൻസ്പെക്ടർ അഗസ്റ്റിന്റെ നേതൃത്വത്തിൽ പോലീസും ആർ.ആർ.ടി., ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് തുടങ്ങിയവ ഉൾപ്പെട്ട സംഘം പരിശോധനനടത്തി.






