Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂത്ത് വിതരണോൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചേർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ വിദ്യാഭ്യാസ നിർവ്വഹണ ഓഫിസർ ആസാദ്‌ മാസ്റ്റർ പദ്ധതി വിശദീകരം നടത്തി വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, ടി കെ അബൂബക്കർ മാസ്റ്റർ, കെ ടി മൻസൂർ, സി പി അസീസ്, കെ ടി ഹമീദ്, അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button