Koodaranji

ഓണക്കിറ്റ് വിതരണം നടത്തി

കൂടരഞ്ഞി: സിഗ്നേച്ചർ സ്പോർട്സ് ക്ലബ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കൂടരഞ്ഞി പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യ്തു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യ്തു.സിഗ്നേച്ചർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സിജോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ പി കെ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, മെൽബിൻ കളത്തിപറമ്പിൽ, ജോബിൻ തെങ്ങുംപള്ളിയിൽ, ദിലീപ് മാത്യൂസ്, ബോണി പടിഞ്ഞാറേൽ, സിബി അറക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button