Pullurampara
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി പുതിയ ജേഴ്സി പ്രകാശനം നടത്തി

പുല്ലൂരാംപാറ: കേരളത്തിലെ പ്രമുഖ സ്പോർട്സ് അക്കാദമികളിൽ ഒന്നായ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ പുതിയ ജേഴ്സി പ്രകാശനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. അക്കാദമിയുടെ കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിലുള്ള പിന്തുണയും സഹായവുമുണ്ടാകുമെന്ന് ചടങ്ങിൽ എം.എൽ.എ അറിയിച്ചു. അക്കാദമി രക്ഷാകർതൃ സമിതിയാണ് പുതിയ ജേഴ്സി കായിക താരങ്ങൾക്ക് നല്കിയത്.
അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മാസ് ഡി കോസ് വൈസ് പ്രസിഡന്റ് ജോസ് മാത്യു, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, കെ.ടി സെബാസ്റ്റ്യൻ, വിത്സൺ മാത്യു, ജോളി തോമസ്, പി.കെ സോമൻ, അനുപമ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ മുൻ നിരയിലുള്ള മലബാർ സ്പോർട്സ് അക്കാദമായിൽ നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 കായിക താരങ്ങൾക്ക് പരിശീലനം നല്കി വരുന്നുണ്ട്.







