Thiruvambady
തിരുവമ്പാടി പഞ്ചായത്ത് തല പൂക്കള മത്സരം 25 ന്; രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവമ്പാടി: സാംസ്കാരിക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ 25/08/2023 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തിരുവമ്പാടി പാരിഷ്ഹാളിൽവെച്ച് പഞ്ചായത്ത് തല പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 10,001/- രണ്ടാം സമ്മാനം 7,001/- മൂന്നാം സമ്മാനം 5,001/-
പങ്കെടുക്കാൻ താത്പര്യമുള്ളവർ 23ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9744211509, 9447396854 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പൂക്കള മത്സരത്തിനു ശേഷം തിരുവോണ സംഗമവും, സമ്മാനദാനവും നടത്തുന്നതാണെന്നും സംഘാടകർ അറിയിച്ചു.







