Kerala

ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

ന്യൂഡൽഹി: കൊവിഡ് ബാധിതയായി ഡൽഹിയിൽ വീണ്ടും മലയാളി നഴ്‌സ് മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധിച്ച രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മയാണ് മരിച്ചത്. ശിവാജി ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു.

വർഷങ്ങളായി ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇവർ കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ്. ബുധനാഴ്ച രാവിലെയാണ് കൊവിഡ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്.

ഡൽഹിയിൽ കൊവിഡ് ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്‌സ് ആണ് രാജമ്മ. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെയാണ് മരിക്കുന്നത്. വർഷങ്ങളായി ഡൽഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. ഇവർക്ക് മറ്റസുഖങ്ങളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

Related Articles

Leave a Reply

Back to top button