Kodanchery

ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പകടവ് ഗവൺമെന്റ് യുപി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മാതാപിതാക്കളെയും പൊതുസമൂഹ്യത്തെയും ഉൾപ്പെടുത്തി ക്കൊണ്ട് ജനകീയ ചർച്ച സംഘടിപ്പിച്ചു. സ്കൂളിലെ അക്കാദമി കൺവീനർ പ്രത്യൂഷ് കണ്ണൂർ ഉദ്ഘാടന ചടങ്ങിന് സ്വാഗതം പറഞ്ഞു.

ലോകത്തിന്റെ നൂതനമായ അറിവുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുവാൻ തക്കവണ്ണം ഉള്ള പാഠ്യ പദ്ധതി ഉൾപ്പെടുത്തുവാനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ വിലയേറിയതാണെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകനായ സുരേഷ് തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ക്രിയാത്മകമായ അഭിപ്രായങ്ങൾ ചർച്ചയിലൂടെ സമന്വയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ വനജ വിജയൻ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പി.ട.എ പ്രസിഡണ്ട് ഷൈജു ജോസഫ്, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം എം എച്ച്, ആൻ ട്രീസ ജോസ്, കവിത, ലുലു മീരൻ, സാക്കിറ, എം പി ടി എ പ്രസിഡണ്ട് മിനി ഷാജു തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. അധ്യാപകനായ അനീഷ് എബ്രഹാം ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button