India
സിതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡൽഹി; സിപിഎം ദേശിയ അധ്യക്ഷൻ സിതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. മാതാവ് സീമ ചിസ്തി യെച്ചൂരിയാണ് അഖില യെച്ചൂരി സഹോദരിയാണ്.







