Karassery

കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു

കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു. ദമാം റാഡിസ് ഗ്രൂപ്പ് കമ്പനീസ് ചെയർമാൻ ഷമീർ കൊടിയത്തൂർ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് പരിചരണരംഗത്ത് പ്രവാസികൾ സഹായസഹകരണങ്ങൾ നൽകിവരുന്നുണ്ടെന്നും 400-ഓളം രോഗികൾക്ക് പരിചരണം നൽകി നല്ലനിലയിൽ പ്രവർത്തിക്കുന്ന ആശ്വാസിന് തുടർന്നും പരമാവധി സഹായസഹകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആശ്വാസ് ജന. കൺവീനർ എം.ടി. സൈദ് ഫസൽ അധ്യക്ഷനായി. നൗഫൽ കട്ടയാട്ട് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാലി പാണ്ടികശാല, കെ.വി. പരീക്കുട്ടി ഹാജി, മുഹമ്മദ് മാനു നടപ്പറമ്പ്, എ.എം. സുബൈർ, അനസ് കീലത്ത്, ഇബ്രാഹിം നെച്ചിക്കാട്ടിൽ, സി.കെ. ശരീഫ്, എം.ടി. അഷ്റഫ്, നടുക്കണ്ടി അബൂബക്കർ, ജി. അബ്ദുൾ അക്ബർ, റീനാ പ്രകാശ്, ഷൗക്കത്ത് കക്കാട്, വി.പി. ഉമ്മർ, സലീം തോട്ടത്തിൽ, എ.കെ. സാദിഖ്, ഗസീബ് ചാലൂളി, പി. അബ്ദുൾഖാദർ, കെ.സി. അബ്ദുസമദ്, എ.പി. മുരളീധരൻ, റഊഫ് റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button