Mukkam

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മാഞ്ഞുപോയ ലേനുകൾ വീണ്ടും വരച്ചുതുടങ്ങി. മുക്കം മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവുവരെയുള്ള ഭാഗത്തെ വരകളാണ് (റോഡ് മാർക്കിങ് ) കരാർക്കമ്പനിയുടെ നേതൃത്വത്തിൽ വീണ്ടും വരയ്ക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവിൽ നവീകരിക്കുന്ന പാതയിൽ വരച്ച വരകൾ ദിവസങ്ങൾക്കകം മാഞ്ഞുപോയത്.

രാത്രിയിൽ ഉൾപ്പെടെ ഡ്രൈവർമാർക്ക് റോഡിന്റെ അതിരും അപകടസാധ്യതയും മനസ്സിലാക്കുന്നതിനാണ് റോഡിൽ മഞ്ഞ, വെള്ള നിറങ്ങളിൽ ലേനുകൾ വരയ്ക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ വരകൾ മാഞ്ഞുപോയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

Leave a Reply

Back to top button