Mukkam
മുക്കത്ത് കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

മുക്കം: കോഴിക്കൂട്ടില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കാഞ്ഞിരമൊഴി സ്വദേശിയായ വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പെരുപാമ്പിനെ പിടികൂടിയത്.
കോഴിക്കൂട്ടില്‍ കയറിയ പാമ്പ് രണ്ട് കോഴികളെ വിഴുങ്ങിയ ശേഷം പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം എത്തിയാണ് പാമ്പിനെ പിടികൂടിയത്.







