Thiruvambady

യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ നടത്തി

തിരുവമ്പാടി: തിരുവമ്പാടി തിരുവമ്പാടി പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാൽ വന്യമൃഗ ശല്യം തടയാൻ ശ്വാശ്വത നടപടി സ്വീകരിക്കുമെന്നും പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കുമെന്നും അവർ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി പി ചെറിയ മുഹമ്മദ് കൺവെൻഷനിൽ പങ്കെടുത്തു.

ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്നും, കാർഷിക മേഖലക്ക് പ്രത്യേക പക്കേജ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ യുഡിഎഫ് ചെയർമാൻ ടി.ജെ.കുര്യാച്ചൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബോസ് ജേകബ്,കെപിസിസി നിർവാഹകസമിതി അംഗം മാജുഷ് മാത്യു, മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻ്റ് സി. കെ കാസിം, ജോൺസൻ കുളത്തിങ്കൽ, മില്ലി മോഹൻ, മേഴ്സി പുളിക്കാട്ട്,കെ.ടി.മൻസൂർ, ബിജു എണ്ണാർമണ്ണിൽ, മുസ്തഫ കമാൽ, കെ.എ അബ്ദുറഹിമാൻ,റോബർട്ട് നെല്ലിക്കതെരുവിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button