Thiruvambady

തൊണ്ടിമ്മൽ അപകടങ്ങൾ; അടിയന്തിര നടപടി സ്വീകരിക്കുക; സി.പി.ഐ.എം

തിരുവമ്പാടി: തൊണ്ടിമ്മൽ റോഡിലെ വളവുകളിൽ തുടരെയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്തുവകുപ്പ് അധികൃതർ അടിയന്തിര ഇടപെട്ട് നടപടി സ്വീകരിക്കുന്നമെന്ന് – സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഈ റൂട്ടിലുള്ള തമ്പുരാട്ടിപ്പടി, കിണർ, തുടങ്ങിയ കൊടുംവളവുകളിൽ, വാഹനങ്ങൾ റോഡിൽ നിന്നും തൊട്ടടുത്ത പറമ്പുകളിലേക്ക് മറിഞ്ഞാണ് എല്ലാ അപകടങ്ങളും ഉണ്ടാകുന്നത്. വളവുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം സ്ഥാപിക്കണമെന്ന് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം വി. വസീഫ്, ജോളി ജോസഫ്, കെഎസ്‌ സുനിൽ ഖാൻ, എസ് ജയപ്രസാദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button