Kodanchery

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജീരകപ്പാറ വനഭാഗങ്ങളില്‍ ബേഡിങ്ങ്

കോടഞ്ചേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, തുഷാരഗിരി വന സംരക്ഷണ സമിതിയും, കോഴിക്കോട് ബേഡേഴ്‌സും സംയുക്തമായി വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജീരകപ്പാറ വനഭാഗങ്ങളില്‍ നടത്തുന്ന ബേഡിങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സിസിലി ജേക്കബ് അധ്യക്ഷത വഹിച്ചു. തുഷാരഗിരി വനസംരക്ഷണ സമിതി പ്രസിഡന്റ് ദേവസ്യ ഇലവുങ്കല്‍, ഊരുമൂപ്പന്‍ അയ്യപ്പന്‍, സത്യന്‍ മേപ്പയ്യൂര്‍, ജിതേഷ് നൊച്ചാട്, ഡി ടി പി സി മാനേജര്‍ ഷെല്ലി, ബേബി കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button