Mukkam

എം എൽ എ ഹെൽപ് ഡെസ്ക് സഹായ വിതരണം ആരംഭിച്ചു

മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എ ഹെൽപ് ഡെസ്കിൽ ശേഖരിച്ച പ്രതിരോധ സാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു. വിതരണത്തിൻ്റെ മണ്ഡലതല ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബുവിന് പ്രതിരോധ സാമഗ്രികൾ കൈമാറി നിർവ്വഹിച്ചു.

പി പി ഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ, പൾസ് ഒക്സിമീറ്ററുകൾ തുടങ്ങിയവയാണ് കൈമാറിയത്. മറ്റു പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ വിതരണം ചെയ്യും. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ്, ബാബു കുറ്റിപ്പാല തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button