Koodaranji

ത്രിവർണ്ണ സ്വാഭിമാന യാത്രയും സൈനികരെ ആദരിക്കലും സംഘടിപ്പിച്ചു

കൂടരഞ്ഞി:ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്ക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരത സൈന്യത്തിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി മുക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞിയിൽ ത്രിവർണ്ണ സ്വാഭിമാന യാത്രയും, 24 പൂർവ സൈനികരെ ആദരിക്കൽ ചടങ്ങും നടത്തി. കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്വാഭിമാനയാത്ര ബസ്റ്റാൻഡ് ചുറ്റി കൂടരഞ്ഞി അങ്ങാടിയിൽ സമാപിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ ബിജെപി മുക്കം മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ് അധ്യക്ഷനായി. പൂർവ്വ സൈനികൻ ബേബി സഖറിയാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ സൈനികരെ ഉപഹാരം നൽകി ആദരിച്ചു .

കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി മുഖ്യപ്രഭാഷണവും, സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണിൽ,ജില്ലാ ഉപാധ്യക്ഷൻമാരായ ഷാൻ കട്ടിപ്പാറ, മനോജ് നടുക്കണ്ടി, സജീവ് ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി രാജൻ കൗസ്തുഭം,ബിനോജ് ചേറ്റൂർ, പ്രമോദ് കൊടിയത്തൂർ എന്നിവർ ആശംസകൾ ആശംസകൾ അർപ്പിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി എം ടി വേണു ഗോപാൽ മാസ്റ്റർ സ്വാഗതവും, ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൻസ് മാത്യു വിലങ്ങു പാറ നന്ദിയും പറഞ്ഞു. സ്വാഭിമാന യാത്രയ്ക്ക് യു ടി ഹരിദാസ്, നികുഞ്ചം വിശ്വനാഥൻ, ശൈലേഷ് k c, സുബ്രഹ്മണ്യൻ മമ്പാട്, ഷാജി മേലയിൽ, ജിതിൻ കോട്ടൂർ, വേലായുധൻ കോട്ടയിൽ, ശ്രീജിത്ത് കമലശ്ശേരി ശ്രീജിത്ത് കമ്മലശ്ശേരി, ഗിരീഷ് കൂളിപ്പാറ, വിജി കൂളിപ്പാറ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button