Kodiyathur

സഹചാരി ബലി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

കൊടിയത്തൂർ: എസ്‌.കെ.എസ്.എസ്.എഫ് സഹചാരി കൊടിയത്തൂർ ടൗൺ കമ്മിറ്റി വർഷങ്ങളായി നൽകി വരുന്ന ബലി പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി എം.എം ആബിദ് വിഖായ പ്രവർത്തകർക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

എസ്‌.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി. എൺപതിൽ പരം കുടുംബങ്ങൾക്കാണ് ഈ വർഷം കിറ്റ് നൽകിയത്. സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, ട്രഷറർ സി.കെ നിസാം, വിഖായ പ്രവർത്തകരായ കെ ഹംദാൻ, കെ അഞ്ചുമുൽ ഹഖ്, യു നാദിം, ടി.കെ സജാദ്, കെ യാസീൻ, ഒ.എം സിനാൻ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button