ലൈബ്രറികൾ ജനസേവന കേന്ദ്രങ്ങൾ ആക്കി മാറ്റണം

കൊടിയത്തൂർ: കേരള ലൈബ്രറി കൗൺസിലിന്റെ പരസ്പരം പരിപാടിയുടെ ഭാഗമായി കാരക്കുറ്റി യുവധാര ഗ്രന്ഥശാല രക്ഷാധികാരികളുടെയും, പ്രവർത്തകസമിതി അംഗങ്ങളുടെയും, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധികളുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറികൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും. സംസ്കാരസമ്പന്നമായ സമൂഹം വാർത്തെടുക്കുന്നതിന് ഗ്രന്ഥശാലകൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം പരിപാടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെ ഭാഗമായി ഗ്രന്ഥശാല പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു പുസ്തക വിതരണം നടത്താനും, ജനസേവന കേന്ദ്രം തുറക്കാനും, സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരെ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും തീരുമാനിച്ചു.
ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.ടി.സി അബ്ദുള്ള, പി.ടി അബൂബക്കർ മാസ്റ്റർ, ലൈബ്രറിയൻ സുനിൽ പി പി, അഖിൽദാസ് സി.കെ, സിൽജു കെ എ, ബീന പി.പി, കെ.കെ.സി ബഷീർ, എം അബ്ദുറഹിമാൻ, സുജിത സുനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.എസ് പ്രശാന്ത് മാസ്റ്റർ സ്വാഗതവും എം.കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.







