Puthuppady
പുതുപ്പാടി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണവും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് ഒതയോത്ത് ആധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.പി സുനീർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഉഷാ വിനോദ്, അമൽ രാജ്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്, ഹംസ, മമ്മി, എ മുജീബ്, സി.കെ ദിനേശ്, ജോർജ് വർഗീസ്, ബിജി തുടങ്ങിയവർ സംസാരിച്ചു.






