Koodaranji

കാട്ടാനശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു

കൂടരഞ്ഞി: കാട്ടാനകൾ നാശം വിതച്ച കക്കാടംപൊയിൽ കരിമ്പ്, തേനരുവി പ്രദേശങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും. താമരശ്ശേരി, നിലമ്പൂർ റേഞ്ചുകൾക്ക് കീഴിൽ ജനകീയ സമിതികൾ രൂപീകരിച്ച് വന്യ മൃഗ ശല്യം തടയുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, അംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർ റഹീസ് തറമ്മൽ, കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് കുമാർ, പീടികപ്പാറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ എ. പ്രസന്നകുമാർ, കൃഷി ഓഫീസർ പി.എം. മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് കൃഷിഭൂമികൾ സന്ദർശിച്ചത്.

Related Articles

Leave a Reply

Back to top button