Koodaranji

ജി എൽ പി സ്കൂൾ കക്കാടംപൊയിലിൽ പ്രവേശനോത്സവം

കക്കാടംപൊയിൽ: ജി എൽ പി സ്കൂൾ കക്കാടംപൊയിൽ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകളെ വർണക്കുടകളും സമ്മാനപ്പൊതികളും നൽകി സ്വീകരിച്ചു.

പ്രവേശനോത്സവം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സിജോ മാത്യു അധ്യക്ഷനായി.

ചടങ്ങിൽ ഹെഡ്മാസ്റ്റർ നൗഫൽ കെ , സീനിയർ അസിസ്റ്റൻറ് രാഖി പിടിഎ വൈസ് പ്രസിഡണ്ട് ആൽബർട്ട് അലക്സ്, അധ്യാപകരായ ശ്രീജേഷ് എം ആർ, ആകാശ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button