Kodanchery

പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു.

ഹെഡ് മാസ്റ്റർ ബിനു ജോസ് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ വിജോയ് തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ അർത്ഥതലങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്‌തകത്തിനപ്പുറം ചുറ്റുപ്പാടുകളെ നോക്കി കാണണമെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രയത്നിക്കണമെന്നും കുട്ടികളോട് പറഞ്ഞു. പ്രവേശനോത്സവ ഗാനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ , സെൽഫി പോയിൻ്റ് എന്നിവ പരിപാടിക്ക് മോടി കൂട്ടി.നവാഗതർക്ക് സമ്മാനവും മധുര പലഹാരവും വിതരണം ചെയ്തു. സ്‌റ്റാഫ് സെക്രട്ടറി അനൂപ് ജോസ് പരിപാടിക്ക് നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button