Thiruvambady

തുമ്പക്കോട് കൃഷ്ണഗിരി ആറാട്ട് മഹോത്സവം സമാപിച്ചു

തിരുവമ്പാടി: തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം സമാപിച്ചു. ഗജവീരന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് തുടങ്ങിയ ആറാട്ടിന് എഴുന്നള്ളിക്കലിൽ ഒട്ടേറെ ഭക്തർ അണിനിരന്നു.

ആഘോഷപരിപാടികൾക്ക് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് തങ്കപ്പൻ കോമ്പാറ, സെക്രട്ടറി വേലായുധൻ തുമ്പക്കോട്, പരമേശ്വരൻ കോമ്പാറ, സുജൻ വാവോലിക്കൽ, പ്രകാശൻ ചെങ്ങോത്ത്, രമേശൻ ചാമപ്പാടത്ത്, ബാലു ചാമപ്പാടത്ത്, ജിഷ്ണു താന്നിക്കാട്, സുനീഷ് ചീനക്കണ്ടി, സ്മിത സുജൻ വാവോലിക്കൽ, സോമൻ പുതുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button