ThiruvambadyVideos

കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം; കിഫയുടെ കർഷക പ്രതിരോധ സദസ്സുകൾക്ക് തിരുവമ്പാടിയിൽ തുടക്കം

തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനതിനെത്തിരെ കിഫ നടത്തുന്ന പ്രതിഷേധ സംഗമത്തിന് തിരുവമ്പാടിയിൽ തുടക്കം. വൈകിട്ട് നാലുമണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും നൂറു കണക്കിന് കർഷകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ പൊതു സമ്മേളനത്തോടൊപ്പം സമാപിച്ചു.

കിഫയുടെ സംസ്ഥാന, ജില്ലാതല നേതാക്കൻമാരും, ഹൈക്കോടതി അഭിഭാഷകർ അടങ്ങുന്ന ലീഗൽ ടീമും റിപ്പോർട്ടിന്റെ നിയമവശങ്ങളും, അപ്രയോഗിക വശങ്ങളും പരിപാടിയിൽ വിശദീകരിച്ചു.

പൊതു സമ്മേളനം കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ ഉത്ഘാടനം ചെയ്തു. അഡ്വ അലക്സ് എം സ്കറിയ, മനോജ് കെ.ഡി, പ്രവീൺ ജോർജ്ജ്, ജയിംസ് മറ്റത്തിൽ, ദേവസ്യ കാളാംപറമ്പിൽ, ജോർജ്ജ് കുംബ്ലാനിക്കൽ, ഷാജു മുണ്ടത്താനം, ബിനോയ് പെരിഞ്ചെല്ലൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button