കാത്തിരിപ്പിന് വിരാമം; തിരുവമ്പാടിയിൽ എസ്.ബി.ഐ എ.ടി.എം വീണ്ടും പ്രവർത്തനമാരംഭിച്ചു

തിരുവമ്പാടി: രണ്ട് വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന തിരുവമ്പാടിയിലെ എസ്.ബി.ഐ ശാഖക്ക് കീഴിലുള്ള എ.ടി.എം ഇന്നലെ ഉച്ചക്ക് 1 മണി മുതൽ പ്രവർത്തനമാരംഭിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ പ്രളയത്തിൽ വെള്ളം കയറി നശിച്ച ചർച്ച് റോഡിൽ കെ സി ജെ കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന എ ടി എം കൗണ്ടർ ചർച്ച് റോഡിൽ തന്നെയുള്ള വാഴാട്ട് ബിൽഡിങ്ങിലാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
എ.ടി.എം പ്രവർത്തനസജ്ജമാക്കാത്തതിനെതിരെ നിരവധി തവണ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധ സൂചകമായി വ്യാപാരികളുടെ നേതൃത്വത്തിൽ ഒരു രൂപാ മൂല്യമുള്ള ചെക്ക് സമർപ്പിച്ച് പണം പിൻവലിച്ച് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ നിർമാണ പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ എത്തുകയും തുടർന്നുണ്ടായ കോവിഡ് പ്രതിസന്ധിയിൽ വീണ്ടും കാലതാമസം വരികയും ചെയ്തു.
ചർച്ച് റോഡിൽ തന്നെ പുതിയ എ.ടി.എം കൗണ്ടർ വരുന്നത് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.






