Thiruvambady

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഹൃദയപൂർവ്വം സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരീഷ് ഹാളിൾ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

സേക്രഡ് ഹാർട്ട് ഫെറോന അസി.വികാരി ഫാ.ജേക്കബ് തിട്ടയിൽ സാന്ത്വന സന്ദേശം നൽകി.സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, കെ. ഡി ആൻ്റണി, മേഴ്സി പുള്ളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ,അപ്പു കോട്ടയിൽ, ലിസി സണ്ണി, ബീന പി., ഷൈനി ബെന്നി, സെക്രട്ടറി ശരത് ലാൽ, അസി.സെക്രട്ടറി ബൈജു തോമസ്, ഐ.സി.ഡി എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ ,മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി ,ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം,പ്രീതി രാജീവ്,സിസ്റ്റർ ആൻ ഗ്രേസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.

പരിപാടികൾക്ക് അങ്കണവാടി വർക്കർമാർ നേതൃത്വം നൽകി. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. അറുപതോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Back to top button