Kerala

കുമളിയിൽ നിർത്തിയിട്ട ബസിന് തീപിടിച്ച് ക്ലീനർ വെന്ത് മരിച്ചു

തൊടുപുഴ: കുമളിയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിച്ച് ഒരു മരണം. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് ദാരുണമരണം സംഭവിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ വിശദമായ അന്വഷണം ഉണ്ടാകും.

കുമളി കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി എന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. സർവീസ് കഴിഞ്ഞ് കുമളിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പതിവുപോലെ ക്ലീനർ രാജൻ ഇതിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു.

എന്നാൽ രാജൻ വീട്ടിൽ പോയിരുന്നുവെന്നാണ് മറ്റുള്ളവർ ധരിച്ചിരുന്നത്. ബസിൽ തീപടരുന്നത് ശ്രദ്ധയിൽ പെട്ട സമീപ ബസിലെ ജീവനക്കാർ തീയണക്കാനായി ഓടിക്കൂടി. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് എറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്. ഇതിനിടെയാണ് രാജൻ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്. രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ പെട്രോൾ പമ്പിലേക്ക് തീപടരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Related Articles

Leave a Reply

Back to top button