Puthuppady

കെട്ടിടനികുതി അടയ്ക്കാത്തവർക്കെതിരെ നടപടിയുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിധിയിൽ കെട്ടിടനികുതി കുടിശ്ശികവരുത്തിയ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കുമെതിരേ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ്.

നികുതിദായകർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലോ ഓൺലൈൻ മുഖേനയോ നികുതി അടയ്ക്കണം. കെട്ടിടനികുതി കുടിശ്ശിക വരുത്തിയ മൂന്ന്‌ സ്ഥാപനങ്ങൾക്കെതിരേ ഇതിനകം റവന്യൂ റിക്കവറി നടപടി സ്വീകരിച്ചതായി സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button