Koodaranji
കോഴിക്കോട് ഡ്രൈവേഴ്സ് സംഘടനയുടെ വാർഷിക ആഘോഷവും കുടുംബം സംഗമവും കൂടരഞ്ഞിയിൽ നടത്തി

കൂടരഞ്ഞി: കോഴിക്കോട് ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് വാർഷിക ആഘോഷവും കുടുംബം സംഗമവും നടത്തി.
കൂടരഞ്ഞിയിൽ വച്ച് നടന്ന പരിപാടിയിൽ സംഘടനാ സെക്രട്ടറി മൻസൂർ ചെലവൂർ സ്വാഗതം പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സംഘടന പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ CT കൂടത്തായി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ മാത്യൂ വാര്യായാനിയും മുഖ്യ അതിഥിയായിരുന്നു.
കൊടുവള്ളി എം വി ഐ അജിൽ കുമാർ, കേരള പോലീസ് സൈബർ വിഭാഗം ഉദ്യോഗസ്ഥൻ രംഗീഷ് കടവത്ത് എന്നിവർ ക്ലാസുകൾ എടുത്തു.
ചടങ്ങിന്റെ ഭാഗമായി കൂമ്പാറ ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നൽകുകയും ചെയ്തു.







