മാർടെക്സ് ഓണം സമ്മാനോത്സവം: മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭാദരവും ഇന്ന്

തിരുവമ്പാടി : മാർടെക്സ് ഓണം സമ്മാനോത്സവം 2026-ന്റെ മെഗാ ബമ്പർ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും പ്രതിഭാദരവും ഇന്ന് (ഒക്ടോബർ 17 ശനിയാഴ്ച) രാവിലെ 10.30-ന് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ വെച്ച് നടക്കും.
വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ, ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ശ്രീ വി.ഡി. ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ശ്രീ കെ. ബാബുമാസ്റ്റർ പൈക്കാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിതിൻ പല്ലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മിസ്ഹബ് കിഴരിയൂർ എന്നിവർ മഹനീയ സാന്നിധ്യമായിരിക്കും.
അന്താരാഷ്ട്ര ബാലനടി പുരസ്കാര ജേതാവ് അഞ്ജന എ.എസ്, നവയുഗ സാങ്കേതിക പ്രതിഭ അലൻ ഫിലിപ്പ് തൊട്ടുമണ്ണിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ചടങ്ങിലേക്ക് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീ റോബർട്ട് നെല്ലിക്കത്തെരുവിൽ സ്വാഗതം ആശംസിക്കും. കൂടാതെ മറ്റ് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രമുഖ സഹകാരികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും
പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.







