Thiruvambady

കത്തോലിക്കാ കോൺഗ്രസ് അവകാശസംരക്ഷണദിനം ആചരിച്ചു

തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടന്ന അവകാശസംരക്ഷണദിനാചരണം സേക്രഡ് ഹാർട്ട് ഫൊറോന പള്ളിവികാരി ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ക്രൈസ്തവർ നേരിടുന്ന അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരേ ഗ്ലോബൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സമുദായ അവകാശസംരക്ഷണ യാത്രയ്ക്ക് മുന്നോടിയായാണ് അവകാശ സംരക്ഷണദിനം ആചരിച്ചത്. അസി. വികാരി ഫാ. ജേക്കബ് തിട്ടയിൽ, രൂപതാ വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, രൂപതാകമ്മിറ്റിയംഗം ടോമി ചക്കിട്ടമുറിയിൽ, യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button