Puthuppady
കെ.എസ്.ഇ.ബി. പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഉന്നതവിജയം നേടിയ ജീവനക്കാരുടെ കുട്ടികളെ അനുമോദിച്ചു

പുതുപ്പാടി : കെ.എസ്.ഇ.ബി. പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയകെട്ടിടത്തിന്റെ ഒന്നാംവാർഷികമാഘോഷിച്ചു. ജീവനക്കാരുടെ കുട്ടികളിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ കെ.പി. ബിൻഷു അധ്യക്ഷനായി.
മുഖ്യാതിഥിയായ ബാലുശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ നിഷാ ബാനു ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. സബ് എൻജിനിയർമാരായ കെ.എ. അബ്ദുൽ സത്താർ, ജോമോൻ തോമസ്, ടി.എ. ജെറീഷ്, സീനിയർ അസിസ്റ്റന്റ് പി.സി. രാധിക, ഓവർസിയർ കെ.ജെ. വിൽസൺ, ലൈൻമാൻ പി.പി. ബേബി, സ്റ്റാഫ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.







