CharamamThiruvambady

തിരുവമ്പാടി : സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി അന്തരിച്ചു.

തിരുവമ്പാടി: സി എം സി സന്യാസിനി സമൂഹത്തിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസ് മേരി (81) അന്തരിച്ചു.

സംസ്കാരം നാളെ (06-08-2022- ശനി) രാവിലെ 09:30 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഇപ്പോൾ തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ഭൗതിക ദേഹത്തിൽ നൂറുകണക്കിനാളുകൾ ആദരാജ്ഞലി അർപ്പിച്ചു വരുന്നു.

തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ്.

സഹോദരങ്ങൾ: സിസ്റ്റർ ക്രിസ്റ്റീന സി എം സി (നടവയൽ), പരേതരായ തോമസ് പുതുപറമ്പിൽ, വർക്കി, മറിയാമ്മ കറുകപ്പള്ളിൽ, ഏലിക്കുട്ടി കൊച്ചു കൈപ്പേൽ, ദേവസ്യ (പി ജെ ഡി ട്രേഡേഴ്സ് – തിരുവമ്പാടി).

സിസ്റ്റർ മേഴ്സി (ആരാധനാമഠം) , സിസ്റ്റർ നെസ്സി (സി എം സി) എന്നിവർ സഹോദര പുത്രിമാരാണ്.

Related Articles

Leave a Reply

Back to top button