Mukkam

എൽ.ജെ.ഡി ഇടതുപക്ഷത്തെ നിർണായക ശക്തി; എം.വി ശ്രേയാംസ് കുമാർ

മുക്കം: എൽ.ജെ.ഡി ഇടതുപക്ഷത്തെ നിർണായക ശക്തിയാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ എൽ.ഡി.എഫിന്റെ വിജയത്തിൽ എൽ.ജെ.ഡിക്കുള്ള പങ്ക് വളരെ വലുതാണെന്നും എം.വി ശ്രേയാംസ് കുമാർ. എൽ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ശ്രേയാംസ് കുമാർ. ജെ.ഡി.എസിൽ നിന്ന് രാജിവെച്ച് എൽ.ജെ.ഡിയിൽ ചേർന്ന ഗോൾഡൻ ബഷീർ, മോഡേൺ അബൂബക്കർ ഉൾപ്പെടെയുള്ളവർക്ക് കൺവെൻഷനിൽ അംഗത്വം നൽകി.

മുൻകാല സോഷ്യലിസ്റ്റുകളായ പി.ടി.സി മുഹമ്മദ്, എ.കെ അബു, ചോലക്കൽ മൊയ്തീൻ എന്നിവരെയും മികച്ച വിദ്യാർഥി കർഷകനായ അഭിനവ് പൊട്ടിയിലിനെയും ഉപഹാരം നൽകി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ്‌ ടാർസൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി, ജില്ലാ പ്രസിഡൻറ്‌ മനയത്ത് ചന്ദ്രൻ, ദേശീയ സമിതി അംഗം പി.എം തോമസ്, അബ്രഹാം മാനുവൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ, ഇളമന ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം രാജിത, ടോമി, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിൽസൻ, എൻ അബ്ദുൾ സത്താർ, സുബൈർ, ഫ്രാൻസിസ്, സൈമൺ, ജോർജ്, ഹമീദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ, ജിമ്മി ജോസ്, ജയപ്രകാശൻ, എ.പി. മോയിൻ, മനോജ്, രാജേഷ്, പി.കെ.സി മുഹമ്മദ്, ടി.പി റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button