Mukkam

ലഹരി മുക്ത കേരളം: കാരശ്ശേരി പഞ്ചായത്ത് തല കാമ്പയിന് തുടക്കമായി

മുക്കം : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം കാരശ്ശേരി എച്ച് എൻ സികെ എം എ യു പി സ്കൂളിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
കാമ്പയിനോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ , മനുഷ്യച്ചങ്ങല , വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധം തീർക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരം, നിശ്ചല ദൃശ്യം തുടങ്ങിയവ അരങ്ങേറി. വാർഡ് അംഗം റുഖിയ റഹീം അധ്യക്ഷത വഹിച്ചു.
വാർഡ് അംഗങ്ങളായ ജിജിത സുരേഷ്, സത്യൻമുണ്ടയിൽ, പി ടി എ പ്രസിഡണ്ട് പി.രജീഷ്, എം.പി. ടി എ പ്രസിഡന്റ് ഫൗസിയ ബി.ആർ.സി ട്രെയിനർ ഇസ്ഹാഖ് , സ്റ്റാഫ് സെക്രട്ടറി പി.യു. ഷാഹിർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ അബ്ദുറസാഖ് സ്വാഗതവും എസ്.ആർ.ജി കൺവീനർ മുഹമ്മദ് ത്വാഹ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button