Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ ഒന്നിച്ചോണം പൊന്നോണം എന്ന ബാനറിൽ ഓണം ആഘോഷിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന ഓണക്കളികൾ, കലാപരിപാടികൾ, രക്ഷിതാക്കളുടെ തിരുവാതിര, അധ്യാപകരുടെ ഓണപ്പാട്ട്, ഓണം സാംസ്കാരിക സദസ്സ്, ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും പൂർവാധ്യാപകരും നാട്ടിലെ വിവിധ സ്ഥാപനാധികാരികളും അടങ്ങിയ രണ്ടായിരത്തിൽപരം പേർ പങ്കെടുത്ത ഓണസദ്യ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്.

ഓണം സാംസ്കാരിക സദസ്സ് മിമിക്രി മഹാമേള ഫെയിം ശ്രീകേഷ് അമ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രാഹം അധ്യക്ഷതവഹിച്ചു.

ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ. പിടിഎ പ്രസിഡണ്ട് അനീഷ് കുമാർ, എം.പി.ടി.എ പ്രസിഡണ്ട് സബിത, സീനിയർ അസിസ്റ്റൻറ് തങ്കമ്മ തോമസ്, സ്റ്റുഡൻസ് പാർലമെൻറ് സ്പീക്കർ ആൻ തെരേസ സുരേഷ്, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button