Koodaranji

കൂടരഞ്ഞി പ്രീമിയർ ലീഗ് സീസൺ 3 : അബാനൗ എഫ്‌ സി ജേതാക്കൾ

കൂടരഞ്ഞി: റൈഡേഴ്‌സ് കോലോത്തുംകടവ് സംഘടിപ്പിച്ച കൂടരഞ്ഞി പ്രീമിയർ ലീഗിൽ സീമേക് സിമന്റ്‌ കടവിൽ ട്രേഡേഴ്സ് കൂമ്പാറ സ്പോൺസർ ചെയ്ത വിന്നേഴ്സ് പ്രൈസ് മണിക്കു വേണ്ടിയും കരിക്കാംപറമ്പിൽ ബ്രദർസ് സ്പോൺസർ ചെയ്ത വിന്നേഴ്സ് എവർറോളിങ്ങ് ട്രോഫിക്കു വേണ്ടിയും ഇന്നലെ നടന്ന കലാശ പോരാട്ടത്തിൽ ആദിൽ കുമ്മംങ്കല്ലിൽ നേടിയ എതിരില്ലാത്ത ഒരു ഗോളിനു ഡെൽമൻ സോക്കർ ക്ലബ്ബിനെ പരാജയപ്പെടുത്തി അബാനൗ എഫ്‌ സി കിരീടത്തിൽ മുത്തമിട്ടു.

ക്ലാസ്സിക് ഗ്രൂപ്പ്‌ കുവൈറ്റ് സ്പോൺസർ ചെയ്യ്ത റണ്ണേഴ്‌സ് പ്രൈസ് മണിയും ഡീൽസ് ഓൺ വീൽസ് സ്പോൺസർ ചെയ്ത റണ്ണേഴ്‌സ് എവർ റോളിങ്ങ് ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കും

ആദിൽ കുമ്മംങ്കല്ലിൽ ആണ്
ടൂർണ്ണമെന്റിലെ ബെസ്റ്റ്‌ പ്ലയർ. ആസിഫ്‌ പുളിക്കൽ ടോപ്‌സ്കോററായും,ഹബീബ്‌ കപ്പോടത്ത്‌ എമേർജിംഗ്‌ പ്ലയറായും,മുബഷിർ കൽപ്പൂർ
ബെസ്റ്റ്‌ ഫോർവേഡായും, അൻസിൽ പട്ടാക്കൽ ബെസ്റ്റ്‌ ഡിഫൻഡറായും,അജ്നാസ്‌ കൽപ്പൂർ ബെസ്റ്റ്‌ ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. വി. പി ജമീല വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

റൈഡേർസ് ആർട്ട്സ്‌ & സ്പോർട്ട്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ശീ.ഫൈസൽ കണിയാം പറമ്പിൽ അദ്ധ്യക്ഷനായി കെ.പി.എൽ കമ്മറ്റി പ്രസിഡന്റ്‌ ജുബൈർ ഇല്ലിക്കൽ
സാലിഹ്‌ ചങ്ങനംകുന്നേൽ , ഷംസീർ നൈനുകുന്നേൽ , ആസിഫ്‌ പുളിക്കൽ,ഷിഹാസ കുമ്മംങ്കല്ലിൽ,സബിൽ പുത്തൻ വീട്ടിൽ,ഹഷീൽ കരിക്കം പറമ്പിൽ,ഷബീർ കീഴോട്ടിൽ,അൻവർ ആറ്റുപുറം,റിസ്‌വാൻ ചെറുവറ്റപ്പൊയിൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button