India

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത പ്രഖ്യാപിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരുടെ മുറിയുടെ അടുത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ബോംബ് മാറ്റി. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിലാണ് ബോംബ് സ്‌ക്വാഡ്. ബോംബ് കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button