Kozhikode

കൂവപ്പൊയിൽ ജില്ലാ കൃഷി ഫാമിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

ചക്കിട്ടപാറ : പെരുവണ്ണാമൂഴി കൂവപ്പൊയിൽ ജില്ലാ കൃഷി ഫാമിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുവണ്ണാമൂഴി റിസർവ് വനഭൂമിയോടു ചേർന്നുള്ള കൃഷിയിടത്തിലെ നാല് തെങ്ങുകളാണ് തകർത്തത്.ഫാമിന്റെ സമീപ മേഖലകളിലും കുരങ്ങ്,പന്നി ശല്യം നിമിത്തം കാർഷിക വിളകൾ നശിക്കുകയാണ്. വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച എൽജെഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി.രാമനാരായണൻ,സി.ഡി.പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button