Kerala

തിരികെ എത്തുന്ന പ്രവാസികള്‍ക്ക് എയര്‍ടെല്‍ സൗജന്യ സിം നല്‍കും; സൗജന്യ ഡാറ്റ, ടോക് ടൈം സേവനം എന്നിവയും ലഭ്യമാക്കും

തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം നല്കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് 4ജി സിം ആണ് എയര്‍ടെല്‍ നല്‍കുക. സൗജന്യ ഡാറ്റ, ടോക് ടൈം സേവനം ഉണ്ടാവുമെന്ന് എയര്‍ടെല്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ സിം നല്‍കുമെന്ന് നേരത്തെ ബിഎസ്എന്‍എലും അറിയിച്ചിരുന്നു.തിരികെ എത്തുന്ന പ്രവാസികള്‍ക്ക് ആരോഗ്യ വിദഗ്ധരായി സമ്പര്‍ക്കം പുലര്‍ത്താന്‍ സിം നല്‍കുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചത്.

Related Articles

Leave a Reply

Back to top button