‘ആര്‍ച്ച പദ്ധതി’; അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു

മുക്കം: പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ് ‘ആര്‍ച്ച’ പദ്ധതി അഞ്ചാമത് പരിശീലന ക്യാമ്പ് ആരംഭിച്ചു. മുക്കം നഗരസഭ ചെയര്മാന് പി.ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായ കരുത്ത് ഉണ്ടാക്കിയെടുക്കുന്നതിനു ആവശ്യമായ നിരവധി പരിപാടികളാണ് നഗരസഭ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഫാല്‍കണ്‍ കരാട്ടെ അക്കാദമി ചീഫ് ഇന്‍സ്ട്രക്ടര്‍ വി.പി രാജനാണ് ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. വരും മാസങ്ങളില്‍ നഗരസഭയുടെ കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നടുകില്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
ഡിവിഷന് കൗണ്‍സിലര്‍ ഇ.സത്യനാരായണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മുഹമ്മദ് അബ്ദുല്‍ മജീദ്, നൗഫല്‍ മല്ലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. വായനശാല സെക്രട്ടറി മാധവന്‍നായര്‍ സ്വാഗതം പറഞ്ഞു.






