Thiruvambady

ശക്തമായ കാറ്റും മഴയും തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം വിതച്ചു.

തിരുവമ്പാടി: തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലും ഉച്ചക്ക് ശേഷമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഒട്ടനവധി നാശ നഷ്ടങ്ങൾ സംഭവിച്ചു. ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു.


തിരുവമ്പാടി-പുന്നക്കൽ റോഡിൽ നാൽപതുമേനിയിൽ മരം കടപുഴകി വീണതിനെ തുടർന്നു ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു, മുക്കം ഫയർ ഫോഴ്സ് യൂണിറ്റെത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.


നാല്പതുമേനിയിൽ കളമ്പുകാട്ട് തോമസിന്റെ വീടിനു മുകളിൽ മരം വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ വൈദ്യുതി ലൈനിനു മുകളിൽ വീണതിനെ തുടർന്നു വൈദ്യുതി ബന്ധവും നിലച്ച സാഹചര്യമാണുള്ളത്.

Related Articles

Leave a Reply

Back to top button