Kodiyathur

ലഹരിയും നരബലിയും വിഷയം. ശ്രദ്ദേയമായി അറബിക് സംഘഗാനം

കൊടിയത്തൂർ: തിരുവമ്പാടിയിൽ നടന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സമൂഹം ഇന്നേറെ ചർച്ച ചെയ്യുന്ന ലഹരിയും നരബലിയും വിഷയമായെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ.
പതിവ് ആവർത്തനങ്ങളിൽ നിന്നും വേറിട്ട് കാലോചിതമായ വിഷയം തെരഞ്ഞെടുത്തതിൽ വിധി കർത്താക്കൾ പ്രത്യേകം അഭിനന്ദനം നേർന്നു.
ഇത്തരം സാമൂഹിക വിഷയങ്ങളിൽ ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കും വിധത്തിലായിരുന്നു ടീമിൻ്റെ ആലാപനം പ്രമുഖ സംഗീത സംവിധായകനും ഗായകനുമായി കെ.വി അബുട്ടിയാണ് ഗാനം സംവിധാനിച്ചത് നസീർ ചെറുവാടിയാണ് വരികൾ ചിട്ടപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button