Kodiyathur
രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റി മുതുപറമ്പ് അങ്ങാടിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കുട്ടി ഹസ്സൻ പരവരിയിൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂഫിയാൻ ചെറുവാടി, വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പുതിയോട്ടിൽ, ദളിത് കോൺഗ്രസ്റ്റ് സംസ്ഥാന പ്രസിഡണ്ട് മാധവൻ കുളങ്ങര, ബൂത്ത് പ്രസിഡണ്ട് ജുനൈദ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.







