Mukkam
മുക്കം ഫെസ്റ്റിൽ ഇന്ന്; നഞ്ചിയമ്മയും സംഘവും പാടുന്നു

മുക്കം: അവസാന ദിവസങ്ങളിലേക്ക് എത്തിനിൽക്കുന്ന മുക്കം ഫെസ്റ്റ് സാംസ്‌കാരിക വേദിയെ ധന്യമാക്കി മലയാളക്കരയുടെ പ്രിയപ്പെട്ട നഞ്ചിയമ്മയും സംഘവും ഇന്നെത്തും.
വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.







