Koduvally

കൊടുവള്ളി നഗരസഭയില്‍ ഒരു വാക്‌സിനേഷന്‍ സെന്റര്‍ കൂടി

കൊടുവള്ളി: നഗരസഭയില്‍ പുതിയ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആസ്ഥാനമായിട്ടുള്ള വാക്‌സിനേഷന്‍ സെന്ററിന് പുറമെയാണിത്. കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പുതിയ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച 100 പേര്‍ക്ക് ഫസ്റ്റ് ഡോസും 50 പേര്‍ക്ക് സെക്കന്റ് ഡോസും നല്‍കി. പുതിയ സെന്റര്‍ അനുവദിച്ചതിലൂടെ നഗരസഭയിലെ 150 പേര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷല്‍ നല്‍കാനുമായി.

പ്രവര്‍ത്തനോദ്ഘാടനം കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ എം സുഷിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി മൊയ്തീന്‍ കോയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പി വി ബഷീര്‍, കെ സുരേന്ദ്രന്‍, ടി കെ ശംസുദ്ധീന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ റിന്‍സി ആന്റണി, പി അബ്ദുള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി സജികുമാര്‍, പ്രസാദ്, ജിബിമോള്‍, സുസ്മിത, നോഡല്‍ ഓഫീസര്‍ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button