Kerala
കീഴ്പ്പള്ളി അൽഫോൻസാ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാ ക്വിസ് സമ്മാന ദാനവും

കീഴ്പ്പള്ളി : കീഴ്പ്പള്ളി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളോടാനുബന്ധിച്ച് മഹാത്മാ ക്വിസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിശിഷ്ടാതിഥി ആറളം പോലീസ് സ്റ്റേഷൻ C I ശ്രീ സുധിർ റിപ്പബ്ലിക് ഡേ മാർച്ച് സല്യൂട്ട് സ്വീകരിച്ചു പതാക ഉയർത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ആൻസൺ OCD,പ്രിൻസിപ്പാൾ സി. സൗമ്യ, മാനേജർ സി. നിർമല, സുപ്പീരിയർ സി. മേരി വര്ഗീസ്, PTA പ്രസിഡന്റ് ശ്രീ. മാത്യുക്കുട്ടി പന്തപ്ലാക്കൽ, ആൽവിൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
ദേശ സ്നേഹം സ്പുരിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.







