Tech

സ്മാർട്ട് ഫോൺ ഉത്പാദനം അവസാനിപ്പിച്ച് എൽജി

സ്മാർട്ട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലക്ട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉത്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു.

4.5 ബില്യൺ ഡോളർ നഷ്ടമാണ് കഴിഞ്ഞ ആറ് വർഷമായി മൊബൈൽ ഫോൺ വ്യവസായ രംഗത്ത് എൽജി നേരിട്ടത്. മൊബൈൽ ഫോൺ ഉത്പാദനം നിർത്തുന്നതോടെ ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങൾ, സ്മാർട്ട് ഹോം ഉത്പന്നങ്ങൾ, മറ്റ് ഡിവൈസുകൾ എന്നിവയുടെ നിർമാണത്തിലേക്ക് എൽജി ശ്രദ്ധ തിരിക്കുമെന്നാണ് റിപ്പോർട്ട്.

സ്മാർട്ട് ഫോൺ രംഗത്ത് കാലത്തിന് മുന്നേ മാറ്റങ്ങൾ കൊണ്ടുവന്നിരുന്ന ബ്രാൻഡായിരുന്നു എൽജി. 2013 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ ഉത്പാദകരായിരുന്നു എൽജി.

Related Articles

Leave a Reply

Back to top button