Kodiyathur
ഹംദാൻ മുഹമ്മദിനെ കോട്ടമ്മൽ ബ്രദേഴ്സ് ആദരിച്ചു

കൊടിയത്തൂർ : കോഴിക്കോട് ജില്ല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻ ഷിപ്പിൽ 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലെയിൽ ഒന്നാം സ്ഥാനവും 100, 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ഹംദാൻ മുഹമ്മദിനെ കോട്ടമ്മൽ ബ്രദേഴ്സ് ആദരിച്ചു.
ചടങ്ങിൽ ജാഫർ കെ.കെ കണ്ണാട്ടിൽ മുഹമ്മദ് ബഷീർ, കെ മുജീബ്, കെ.പി നാസർ, കെ മുഹമ്മദലി, പി.ടി സലീം എന്നിവർ സംബന്ധിച്ചു.
കൂട്ടായ്മയിലെ യു.എസ്.എസ് നേടിയ പ്രതിഭകളായ റിൻ ഫ, നജ, നിഷാൻ
എന്നിവരെയും ചടങ്ങിൽ അഭിനന്ദിച്ചു.







